Subscribe:

20 July 2012

വാൾപ്പാറ യാത്ര.

ഒരു ദിവസം രാത്രിയിൽ അടിച്ച് വാളുവെച്ചുകൊണ്ടിരുന്നപ്പം തോന്നിയ ഒരു പൂതി.

രാത്രി പന്ത്രണ്ടാം മണിക്ക്, മദ്യം കിട്ടാതെ വിഷമിച്ച് അലഞ്ഞുതിരിഞ്ഞ് നടന്ന ഏതോ ഒരു വേദനിക്കുന്ന കോടീശ്വരൻ കുടിയന്‌ രണ്ട് പെഗ്ഗ് കൊടുത്ത് അവനെകൊണ്ട് പെട്രോളും അടിപ്പിച്ച് വെളുപ്പിന്‌ 5 മണിക്ക് യാത്ര പുറപ്പെട്ടു.

ഞങ്ങൾ നാലു പേർ.- ശ്രീപതി ദാസ്,അനിൽരാജ് മാത്യു, അരുൺ ജോസ് പിന്നെ അനൂപും -
രണ്ടു ബൈക്കിൽ നടത്തിയ ഒരിക്കലും മറക്കില്ലാത്ത യാത്ര.

ആതിരപ്പള്ളി, വാഴച്ചാൽ, ഷോളയാർ, മലക്കപ്പാറ വരെ കേരളം.

അവിടുന്ന് വാൾപ്പാറ,ആളിയാർ,പറമ്പിക്കുളം ഇതെല്ലാം തമിഴന്റെ വക.



വാൾപ്പാറയിൽ നിന്നും ആളിയാർ ഡാം വരെയുള്ള 42 ഹെയറ് പിൻ വളവുകൾ ഒരിക്കലും മറക്കാൻ പറ്റാത്തവ.

ഇതിൽ ഇരുപത്തി രണ്ടാമത്തെ വളവിൽ വെച്ച് ഒരു തമിഴൻ ലോറി കിളി ഒരു വിറകും മുട്ടിയുമായി തല്ലാൻ വന്നത് ഇപ്പോഴും അഭിമാനത്തോടെ ഓർക്കുന്നു.

ഒരു തമിഴന്റെ മുൻപിൽ മലയാളികളുടെ മാനം കാക്കാൻ വേണ്ടി തല്ലുകൊണ്ടാലും കുഴപ്പമില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് (നീയൊക്കെ മുല്ലപ്പെരിയാറിൽ നിന്നും വെള്ളമെടുക്കും അല്ലേടാ...) നെഞ്ചും വിരിച്ച് ഞങ്ങൾ നാലുപേർ വിജ്രൂംഭിച്ച് നിന്നു.

ഞങ്ങളുടെ നെഞ്ചളവു കണ്ട് കഷ്ടം തോന്നിയാകും അവൻ ഏതായാലും തല്ലിയില്ലാ..

പിന്നീട് പൊള്ളാച്ചി പാലക്കാട് വഴി മടക്കം. രാത്രി 1.30 ന്‌ തിരിച്ച് വീട്ടിൽ എത്തി.

പെട്ടന്നുള്ള യാത്രയായതിനാൽ ക്യാമറ ഒന്നും കയ്യിൽ കരുതിയതുമില്ല.
പിന്നെ ഫോണിൽ പടം പിടിക്കാൻ പലപ്പോഴും മറന്ന് പോയി.

ആകെ ഉള്ളത് ഇത്രയും ചിത്രങ്ങളാണ്‌.
ഇത് കണ്ടിട്ട് ആർക്കെങ്കിലും ഇതുവഴി ഒന്നു പോകണമെന്ന് തോന്നിയാൽ പറയണേ...