Subscribe:

26 April 2011

സ്വപ്നം

പകൽ മുഴുവൻ ജോലി ചെയ്ത ക്ഷീണം മാറ്റാൻ അവൻ വൈകുന്നേരം അൽപം ഒന്നു മിനുങ്ങി. ഏയ് അവൻ അങ്ങനെ ഒരു കുടിയനൊന്നുമല്ല, വെല്ലപ്പോഴും ഒന്നോ രണ്ടോ,ഏറിയാൽ മൂന്ന് പെഗ്ഗ് അത്രയേ കഴിക്കൂ. ബോധമില്ലാതെ കിടന്നുറങ്ങിപ്പോയാൽ കള്ളു കുടിച്ച സുഖം കിട്ടുമോ എന്നാണ് അവൻ ചോദിക്കുന്നത്. പിന്നീട് അത്താഴം കഴിക്കാൻ പുറത്തേക്ക് പോയി. നല്ല ചൂട് പുട്ടും കിഴങ്ങ് കറിയും വയറും മനസും നിറയുന്നതുവരെ കഴിച്ചു.
വീട്ടിലെത്തി നേരേ കട്ടിലിൽ കയറി കിടന്നു. രാവിലെ വായിച്ചിട്ട് വലിച്ചെറിഞ്ഞ മാസികയുടെ പുറത്താണ് കിടക്കുന്നത്. ഓ ഇനി ഇപ്പം ഈ രാത്രിയിൽ അതാരും വായിക്കില്ലല്ലോ, അതവിടെ കിടക്കട്ടെ. ചെറുതായി വിയർക്കുന്നുണ്ട് ഫാനിട്ടേക്കാം. ഫാനിട്ടതും അവനൊന്നു തുമ്മി. ഈ മുറി ഒന്ന് തൂത്തിട്ട് എത്ര നാളായി? ആവോ ഒരു പിടിയുമില്ല.  എന്തിന് ഇതൊക്കെ ആലോചിക്കണം? പതിയെ പതിയെ അവൻ ഉറക്കത്തിലേക്ക് വീണുപോയി.
പല പല വർണങ്ങൾ കണ്ണിൻ മുന്നിലൂടെ ഒഴുകുന്നു.   സ്വപ്നം കാണാനുള്ള ഒരുക്കമാണല്ല? ? രാത്രിയിൽ സ്വപ്നം കണ്ട കാലം മറന്നു. ഇപ്പോളെല്ലാം പകലാണ് സ്വപ്നം കാണുന്നത്.  മിക്കവാറുമുള്ള എല്ലാ യാത്രകളിലും അവൻ സ്വപ്നം കാണാറുണ്ട്. യാത്രയിൽ  മിക്കവാറും അവൻ ഒറ്റക്കായിരിക്കും. കുറേ നേരം സഹയാത്രികരുടെ മുഖ ഭാവങ്ങളും മറ്റും നോക്കിയിരിക്കും. ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ കണ്ണ് എപ്പോഴും ഏതെങ്കിലും സീറ്റിലേക്കായിരിക്കും. അവർക്ക് ഇരിക്കുന്നവരോടുള്ള അസൂയ ആ കണ്ണിൽ തെളിഞ്ഞു കാണാം. അല്ലാ താൻ നിൽകുമ്പോളും തന്റെ കണ്ണിൽ ഇതേ ഭാവം തന്നെയല്ലേ? ഇരിക്കുകയാണെങ്കിൽ കുറച്ചു നേരം കഴിയുമ്പോൾ സ്വപ്നം കാണാൻ തുടങ്ങും.  കണ്ണ് തുറന്നു വെച്ചു കൊണ്ട് സ്വപ്നം കാണുക, നല്ല സ്വപ്നങ്ങൾ മാത്രം. നമുക്ക് തിരഞ്ഞെടുക്കാം ഏത് വേണമെന്ന്. മിക്ക സ്വപ്നങ്ങളിലും അവനൊരു കോടീശ്വരനായി മാറും. ഇപ്പോൾ രാത്രിയിലെ സ്വപ്നമാണ്, തനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത സ്വപ്നം എന്താണാവോ അത്?
(തുടരും..)

7 അഭിപ്രായങ്ങൾ:

Sreekuttan said...

ഒന്നും മനസ്സിലായില്ലല്ലോ മാഷേ.ഉത്തരാധുനികമോ മറ്റോ ആണോ..

sreepathi said...

" (തുടരും..) " ഇടാൻ മറന്നുപോയി മാഷേ,
ക്ഷമിക്കുക.

രാജാ... said...

രാത്രി കുത്തി ഇരുന്നു ടൈപ്പ് ചെയ്തോണ്ടിരുന്നാല്‍ പിന്നെ ബസില്‍ ഇരുന്നു ഉറങ്ങി സ്വപ്നങ്ങള്‍ കാണാം....
കിടന്നു ഉറങ്ങരുതോടെ രാത്രിയില്‍

സച്ചിന്‍ തെണ്ടുല്‍കര്‍ said...

ഇത് ഇവിടം കൊണ്ട് നിര്‍ത്തിക്കോണം .... ഇനി തുടരണ്ട....

മോഹന്‍ ലാല്‍ said...

മോനെ ദിനേശാ...നീ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്യുന്നത്.. ഇത്തരം അപരാധങ്ങള്‍ ഇനി തുടര്‍ന്ന്കൊണ്ടുപോകരുത്....

സുകുമാര്‍ അഴീക്കോട്‌ said...

ഇനി ഈ പരിപാടി കണ്ടാല്‍ നിന്റെ മുട്ടുകാല്‍ തല്ലി ഓടിക്കും

മാമുക്കോയ പി കെ said...

കള്ള ഹമുക്കെ... അന്റെ ഹറാംപേറപ്പ് ....ഇനി നിര്‍ത്തിക്കോണം ...

Post a Comment