Subscribe:

23 March 2011

ഏഴിലെ ചൊവ്വ


ഖത്തറിൽ ഭേതപ്പെട്ട ഒരു ജോലിയുമായി ജീവിതം ആഘോഷിക്കുന്ന എന്റെ അളിയൻ ഈ ഞായറാഴ്ച ഒരു മാസത്തെ അവധിക്ക് നാട്ടിൽ എത്തും.
എനിക്ക് കല്യാണപ്രായേ.. എന്ന്‌ ഏകദേശം ഒരു 6 മാസം മുൻപേ തന്നെ അവൻ വിളിച്ചറിയിച്ചതാണ്‌. ഒരു പെങ്ങളുള്ളതിനെ സൽ‍ഗുണ സമ്പന്നനായ ഈ ഞാൻ കെട്ടിയതോടെ " പ്രത്യേകിച്ച് ബാധ്യത ഒന്നും ഇല്ലാത്തതിന്നാൽ ഒരു പെണ്ണു കെട്ടാം" എന്നു കരുതുന്നതിൽ തെറ്റൊന്നും ഇല്ലല്ലോ അല്ലേ?
എന്നാൽ‍ പിന്നെ അങ്ങനെ തന്നെ ആകട്ടെ എന്ന് കരുതി എന്റെ അമ്മായിഅഛൻ മോന്റെ ജാതകമൊക്കെ തപ്പി ഏടുത്ത് നേരേ ഒരു ജൊത്സ്യന്റെ അടുത്തെത്തി. പുള്ളി കൂട്ടിയും കുറച്ചുമെല്ലാം നോക്കി അവസാനം ഒരു കാര്യം അങ്ങു പറഞ്ഞു. 7 - ൽ ചൊവ്വാ ഉണ്ട്!!!
അതൊന്ന് ആറിലേക്കോ അഞ്ചിലേക്കോ മാറ്റാൻ എന്റെ അമ്മായിഅഛൻ ആവുന്നത്ര പറഞ്ഞു നോക്കി. പക്ഷേ കൊടുത്ത ദക്ഷിണ കുറഞ്ഞു പോയിട്ടണോ എന്നറിയില്ലാ, അങ്ങേരതൊന്നു ആറരയിലേക്കു പോലും മാറ്റിയില്ല! പിന്നെന്തു ചെയ്യാനാ? 7- ൽ ചൊവ്വയുള്ള ജാതകവുമായി ബ്രോക്കറെ കാണാൻ പോവുക തന്നെ.
ഇപ്പം ആലപ്പുഴയിൽ എത്ര ബ്രോക്കർമാരുണ്ടെന്നറിയണമെങ്കിൽ എന്റെ അമ്മായിഅഛനെ വിളിച്ച് ചോദിച്ചാൽ മതി. ഒരു കല്യാണം നടത്താനുള്ള കാശിപ്പോൾ തന്നെ ബ്രോക്കർമാർക്കും മാട്രിമോണി സൈറ്റുകൾക്കും കൊടുത്തു കഴിഞ്ഞു. പിന്നെ ഞാനും എന്റെ ഭാര്യയും എന്റെ അമ്മായിഅഛനും കൂടി കുറെ വീട്ടിൽ ചെന്നു ചായ കുടിച്ചതു മാത്രം മിച്ചം.
എനിക്കു വേണ്ടി ഞാൻ പെണ്ണു കാണാൻ പോയിട്ടില്ലെങ്കിലും അളിയനു വേണ്ടി പോയി കണ്ടതോടെ എനിക്ക് ഒരു കാര്യം മനസിലായി. എന്താന്നു വെച്ചാൽ, നമ്മളിപ്പം ഒരു പെണ്ണിനെ കാണാൻ പോകുന്നു, ആ പെണ്ണിനെ നമുക്കു മുൻപ് 5- ൽ താഴെ ടീമുകളേ കണ്ടിട്ടുള്ളെങ്കിൽ ചായക്ക് നല്ല കൊഴുപ്പ് കാണും, മേശ നിറയെ ടച്ചിങ്ങ്സ് സോറി സ്നാക്സും കാണും. 5- ൽ കൂടുതൽ പേരു വന്നു കണ്ട പെണ്ണാണെങ്കിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. വെള്ളം കൂട്ടി ഒരു ചായയും കുറച്ച് ഏത്തക്കായ് ഉപ്പേരിയും മാത്രം കാണും. ഇനി 10-ൽ കൂടുതലാണേൽ ചിലപ്പം കട്ടൻ ചായ ആയാലും അൽഭുതപ്പെടെണ്ടാ.
ഏതായാലും ഇതുവരെ ആലോചന ഒരു വഴിക്കെത്തിയിട്ടില്ല. ഇനി അവൻ വന്നിട്ടാരെയെങ്കിലും കാണുന്നെങ്കിൽ കാണട്ടെ.
അല്ല നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമുണ്ടോ 7- ൽ ചൊവ്വക്കു പറ്റിയത്?

ദേ ഇതാണെന്റെ അളിയൻ.
പയ്യൻ ആളു പരിഷ്കാരിയാണു കേട്ടോ..
ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുമല്ലോ അല്ലേ..

7 അഭിപ്രായങ്ങൾ:

Haridas Cheruthuruthy said...

kollam ketto. aliyanalla ketto, story...

sreepathi said...

Nandi maashe..

Rajagopan said...

ivan ninte aliyananennu publish cheythalle.... ini oru scope-um illa.... ivan oru Chronic Bachelor Ayipokum... ne vegam ee post maattikko

കമ്പർ ആർ,എം said...

ദൈവമേ..ബ്ലോഗിൽ കൂടി കല്ല്യാണാലോചനയുമോ...?എനിക്ക് വയ്യ!! കാലം പോയ പോക്കേ..
ഞാനോടീ...:)

sreepathi said...

ഹഹഹഹ...
കല്യാണം വിളിക്കാൻ വെബ്‍സൈറ്റുണ്ടാക്കുന്നവരുണ്ട്.
ഡേറ്റിങ്ങിനു വേണ്ടിയാണെങ്കിൽ ചവറു പോലെ സൈറ്റുകളുണ്ട്.
ഇതിനിടയിൽ കല്യാണലോചനയുമായി ഒരു പോസ്റ്റ് സഹിക്കാവുന്നതല്ലേ ഉള്ളൂ??

പ്ലീസ് എങ്ങിനെയെങ്കിലും ഇതൊന്നു നടന്നോട്ടെ..
അളിയനായ ഞാൻ ഇനിഷ്യേറ്റീവ് എടുക്കുന്നില്ല എന്ന പരാതി തീരുമല്ലോ..

sreepathi das said...

പോഡേയ് പോഡേയ്.
നീ ആദ്യം നിന്റെ കല്യാണത്തിന്റെ സദ്യ താ.
എന്നിട്ടാകാം വാചകമടി.

sreepathi said...

11

Post a Comment