Subscribe:

20 March 2011

സിൽസിലയുടെ ഹാങ്ങോവർ മാറിയെങ്കിൽ ഇതാ കൃഷ്ണനും രാധയും..

ഹരിശങ്കറിന്റെ സിൽസില നമ്മൾ യൂ ട്യൂബ് വഴി ആസ്വദിക്കുകയും ജയശങ്കറിന്റെ ആ ധീരതക്ക്, ആ ആത്മാർഥതക്ക്, കലയോടുള്ള അഭിനിവേശത്തിന്‌ കമന്റുകൾ വഴി നമ്മുടെ അളവറ്റ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തതാണല്ലോ. എങ്കിലും ഒരു വിഷമം മാത്രം മനസിലുണ്ടായിരുന്നു കമ്പ്യൂട്ടർ സ്ക്രീനിന്റെ വളരെ ചെറിയ വലിപ്പത്തിൽ മാത്രമല്ലേ ആ മഹത് സൃഷ്ടി നമ്മൾ കണ്ടുള്ളൂ, ബിഗ് സ്ക്രീനിൽ അതൊന്ന് അനുഭവിക്കാൻ മാത്രം സുകൃതം നാം ചെയ്തില്ലല്ലോ, ഡി റ്റി എസ് - ൽ ആ ഗാനം അതിന്റെ പൂർണതയിൽ ആസ്വദിക്കുവാൻ കഴിഞ്ഞില്ലല്ലോ. നമ്മുടെ ഈ വിഷമമെല്ലാം തീർക്കാൻ ദാ 3കിങ്ങ്സ് വരുന്നു. നമ്മുടെ ജയസൂര്യയുടെ 3കിങ്ങ്സിൽ നമുക്ക് ആ മഹാ സംഭവം ബിഗ് സ്ക്രീനിൽ, ഡി റ്റി എസ് ക്ലാരിറ്റിയിൽ അനുഭവിക്കാം. നന്ദി ജയസൂര്യേ നന്ദി.
പക്ഷേ ആദായമുണ്ടെങ്കിൽ അപകടവുമുണ്ടെന്ന് പറയുന്നതു പോലെ ഒരു ചെറിയ വിഷമവും ഉണ്ട്. സിനിമയിൽ ജയസൂര്യയും സംവൃതയും ആയിരിക്കും ഈ ഭൂലോക ക്ലാസിക്കിനു ചുവടു വെക്കുക എന്നാണു കേൾക്കുന്നത്. തൊപ്പി വെച്ച ഹരിശങ്കറിനെയും ആ മസിലൻ ചുള്ളനെയും മദാമ്മമാരെയും കാണണമെങ്കിൽ ജയസൂര്യ കനിയണം. കരുണാമയനായ ജയസൂര്യ ഭഗവാൻ നമ്മുടെ ഈയൊരു ആഗ്രഹവും തീർത്തുതരും എന്നു നമുക്ക് വിശ്വസിക്കാം. ഒരു വട്ടം കൂടി നമുക്ക് ഹരിശങ്കറിന്റെ സിൽസില കമ്പ്യൂട്ടറിൽ കാണാം. ശേഷം ബിഗ് സ്ക്രീനിൽ.ജയസൂര്യയുടെ അടുത്ത സിനിമക്കുള്ള ഗാനവും ഇതിനിടയിൽ പുറത്തിറങ്ങി. 3 കിങ്ങ്സിൽ എല്ലാ ഗാനവും തീരുമാനിച്ചു കഴിഞ്ഞതിനാൽ ഈ ഗാനം അടുത്തപടത്തിൽ ഉൾപെടുത്തിയേക്കും (ഞാനൊരു ശുഭാപ്തി വിശ്വാസക്കാരനാണെന്നേയ്, ജയസൂര്യ ഇനീം നായകനാകും‍ന്ന്)
പതിവുപോലെ തന്നെ രചന,സംഗീതം,പാടിയത്,ചിത്രസംയോജനം പിന്നെ വേറേ പലതും ചെയ്തത് ഒരാൾ തന്നെ. ആളുടെ പേര്‌ പണ്ഡിറ്റ്, സന്തോഷ് പണ്ഡിറ്റ്! പണ്ഡിറ്റ് തന്നെയാണോ അഭിനയിച്ചതെന്ന്‌ അറിയില്ലെങ്കിലും ലക്ഷണമെല്ലാം കണ്ടിട്ട് ലിതു തന്നെ പണ്ഡിറ്റ് എന്നാണ്‌ എനിക്ക് തോന്നുന്നത്. നിങ്ങൾക്ക് എന്തു തോന്നുന്നെന്ന് പറയണം കേട്ടോ?

രാത്രി ശുഭ രാത്രി - കൃഷ്ണനും രാധയും

അംഗനവാടിയിലെ ടീച്ചറേ - കൃഷ്ണനും രാധയും


പിന്നെ ഈ ആൽബം ആ പാവം പെൺകുട്ടിയെ ചൂഷണം ചെയ്യാൻ (അതെ അതു തന്നെ) മാത്രമെടുത്തതാണെന്നൊക്കെ പലരും പറയുന്നുണ്ട്. ഞാനൊന്നും പറയുന്നില്ലേയ്.


വാൽ കഷ്ണം : ദയവായി തെറി കമന്റ് എഴുതരുത്.
ഇനി എഴുതിയേ പറ്റുള്ളൂ എങ്കിൽ ഏതെങ്കിലും ചില്ലറ ചെറിയ സാധനങ്ങൾ എഴുതിക്കോളൂ. പക്ഷേ അത്‌ എന്നെയാണോ, ഹരിശങ്കറിനെയാണോ അതോ പണ്ഡിറ്റിനെയാണോ അതോ വേറേ വല്ലവരേയും ആണോ എന്നു വ്യക്തമായി പറയണം കേട്ടോ.

5 അഭിപ്രായങ്ങൾ:

Anilrajmath said...

Hum ...Manasilayi...ithenthinu shoot cheythathanennu...... Avan ....

sreepathi said...

ഒന്നു കൂടി ഉണ്ട് കേട്ടോ
കൃഷ്ണനും രാധയും - അംഗനവാഡിയിലെ ടീച്ചറേ..
ലിങ്ക് ദാ താഴെ.

http://www.youtube.com/watch?v=0gySYg8QcUg

sreepathi said...

എന്തിന്‌? 
ഇനി ഈ ഗാനം സിനിമയിൽ വരുമ്പോൾ ഫാൻസ് അസോസിയേഷനുകൾ ഗംഭീര വരവേൽ‍പ്പ് നൽകും ഇല്ലേ?
ഇപ്പോഴത്തെ കാലത്ത് ഒരു മലയാളം ഗാനം സൂപ്പെർ ഹിറ്റ് ആകുന്നത് അതു കാറിൽ എഫ്.എമ്മിൽ കൂടി കേൾക്കുമ്പോൾ എങ്ങിനെ തോന്നും എന്നനുസരിച്ചാണ്‌. 
പറയാൻ പറ്റില്ല മാഷെ, നാളെ ചിലപ്പോൾ സിൽസിലയാകും ടോപ്പ് സോങ്ങ് ഓഫ് ദ മന്ത്.
എന്തെല്ലാം കണ്ടാലാണൊന്നു മരിക്കാൻ പറ്റുക?

Iylaseri said...

ഇവരെ ഒക്കെ തൂക്കി കൊല്ലാന്‍ നിയമം വരണം

Dipindas99 said...

Aliya u done it ??

Post a Comment