Subscribe:

03 March 2011

ലോക കപ്പ് ക്രിക്കറ്റിലെ അട്ടിമറികൾ

1. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് 1983 ലോക കപ്പ് - ഇംഗ്ലണ്ട് ( India won by 43 runs )
മൂന്നാം ലോക കപ്പിൽ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടുമ്പോൾ ആകെ ഉAdd Imageള്ള
സാധ്യത വെസ്റ്റ് ഇന്‍ഡീസിന്റെ മൂന്നാം കിരീട ധാരണം മാത്രമായിരുന്നു.
ഇതിനു മുന്‍പുള്ള രണ്ട് വേൾഡ് കപ്പിലും കൂടി ഇന്ത്യ ആകെ ജയിച്ചത് ഒരേയൊരു കളി മാത്രമായിരുന്നു. വെസ്റ്റ്
ഇന്‍ഡീസാകട്ടെ ആദ്യ രണ്ടു ലോക കപ്പില്‍ തോറ്റിട്ടില്ലായിരുന്നു.
ഗ്രൂപ് മത്സരത്തിലെ ആദ്യ കളിയിൽ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 34 റണ്‍സിനു തോല്പിച്ചുവെങ്കിലും രണ്ടുപേരും ഫൈനലിൽ എത്തുകയായിരുന്നു.
ഫൈനലിൽ ഇന്ത്യയുടെ 183 റണ്‍സ് പിന്തുടർന്ന വെസ്റ്റ് ഇന്‍ഡീസ് 140 ന് എല്ലാവ
രും ഔട്ടാകുകയായിരു
ന്നു.
ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ലോക കപ്പ് 1983 ജൂണ്‍ 25 ന്
കപിൽ ദേവ് ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി.



2. കെനിയ - വെസ്റ്റ് ഇന്‍ഡീസ് 1996 ലോക കപ്പ് - ഇന്ത്യ,പാകിസ്ഥാൻ ,ശ്രീലങ്ക ( Kenya won by 73 runs )
ആറാം ലോക കപ്പിൽ ഒരിക്കൽ കൂടി വെസ്റ്റ് ഇന്‍ഡീസിനു പിഴച്ചു. ഇത്തവണ കെനിയയോടായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ തോൽവി.
സ്ഥിരത ഇല്ലാത്ത പ്രകടനമായിരുന്നു അതുവരെ വെസ്റ്റ് ഇന്‍ഡീസ് നടത്തിയിരുന്നതെങ്കിലും കെനിയക്കുമേൽ ഒരു ആധികാരികമായ വിജയം ആയിരുന്നു
എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
കെനിയയെ 166 ന് പുറത്താക്കി അവർ പ്രതീക്ഷ നില നിര്‍ത്തുകയും ചെയ്തു.
പക്ഷെ വെസ്റ്റ് ഇന്‍ഡീസിനെ 93 ന് പുറത്താക്കി കെനിയ ക്രിക്കറ്റ് ലോകത്തെ മുഴുവൻ
ഞെട്ടിച്ചു.




3. സിംബാവെ - ഇന്ത്യ 1999 ലോക കപ്പ് - ഇംഗ്ലണ്ട് ( Zimbabwe won by 3 runs )
ഏഴാം ലോക കപ്പിൽ ഇന്ത്യയായിരിന്നു ഒരു അട്ടിമറിക്ക് ഇരയായത്.
ആദ്യം ബാറ്റ് ചെയ്ത
സിംബാവെ 252 റണ്ണിന്റെ മാന്യമായ
സ്കോർ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പ്രതീക്ഷക്ക് വക നല്‍കുകയും ചെയ്തു. അവസാന 2 ഓവറിൽ 3 വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് വെറും 9 റൺസ് മാത്രമായിരുന്നു. പക്ഷെ തന്റെ അടുത്ത ഓവറിൽ 5 റൺസ് വഴങ്ങി അവസാന 3 വിക്കറ്റ് വീഴ്ത്തി ഹെന്‍റി ഒലോങ്കോ സിംബാവെയെ ചരിത്രത്തിലേക്ക് കൈ പിടിച്ചു നടത്തി.


4. അയർലണ്ട് - പാകിസ്ഥാൻ 2007 ലോക കപ്പ് - വെസ്റ്റ്
ഇന്‍ഡീസ് ( Ireland won by 3 wickets (D/L method) )
പാകിസ്ഥാനെ വെറും 132 റണ്‍സിനു പുറത്താക്കിയ അയർലണ്ട് 32 പന്തുകൾ ബാക്കി നില്‍ക്കെ 3 വിക്കറ്റിനു ജയിക്കുകയായിരുന്നു. ഇതോടെ പാകിസ്ഥാൻ 2007 ലോക കപ്പിൽ നിന്നും പുറത്താകുകയും ചെയ്തു.



5. ബംഗ്ലാദേശ് - ഇന്ത്യ 2007 ലോക കപ്പ് - വെസ്റ്റ്
ഇന്‍ഡീസ്
അതേ ലോക കപ്പിൽ ഇന്ത്യ ബംഗ്ലാദേശിനോട് 5 വിക്കറ്റിനു തോറ്റ് പുറത്തായി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മോര്‍ട്ടസയുടെ 4 വിക്കറ്റ് പ്രകടനത്തിൽ 191 ന് എല്ലാവരും പുറ
ത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.


6 അയർലണ്ട് - ഇംഗ്ലണ്ട് 2011 ലോക കപ്പ് - ഇന്ത്യ ( Ireland won by 3 wickets )
2011 ലോക കപ്പിലെ ആദ്യ അട്ടിമറി. ഇംഗ്ലണ്ട് ഉയർത്തിയ 328 റണ്ണിന്റെ വെല്ലുവിളി ചങ്കൂറ്റത്തോടെ നേരിട്ട അയർലണ്ട് അവസാന ഓവറിലെ ആദ്യ പന്തിൽ വിജയ റൺ കുറിച്ചു.
ലോക കപ്പ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ കെവിൻ ഒബ്രിയന്റെ പ്രകടനമാണ് അയർലണ്ടിനെ വിജയത്തിൽ എത്തിച്ചത്.


0 അഭിപ്രായങ്ങൾ:

Post a Comment